ചായയും കാപ്പിയും പിന്നെയാകാം ആപ്പിള്‍ കഴിച്ച് നിങ്ങള്‍ ദിവസം തുടങ്ങൂ
ഓരോരുത്തര്‍ക്കും അവരുടെ ദിവസം ആരംഭിക്കുന്നത് അവരുടേതായ ചില ശീലങ്ങളുണ്ട്. ഒരു കപ്പ് പാല്‍, കോഫി, ചായ തുടങ്ങിയവ ആസ്വദിച്ച് കുടിച്ച് പുതിയ ദിവസത്തിലേക്ക് കടക്കുന്നവരാണ് അധികവും. ബെഡ് കോഫി കിട്ടാതെ കിടക്ക വിട്ട് എഴുന്നേല്‍ക്കാത്തവരുമുണ്ട്.
എന്നാല്‍ ഇതൊന്നും ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യുന്നതല്ല. നാരുകള്‍ അടങ്ങിയ ഭക്ഷണം അല്ലെങ്കില്‍ പഴങ്ങള്‍ ഉപയോഗിച്ച് ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പ്രശസ്ത പാചകവിദഗ്ധന്‍ ഷെഫ് സഞ്ജീവ് കപൂര്‍ പറയുന്നത്.
ആരോഗ്യകരമായ ജീവിതത്തിന്റെ വക്താവ് കൂടിയായ കപൂര്‍ പറയുന്നത് താനും ഭാര്യയും ഒരു ആപ്പിള്‍ കഴിച്ചാണ് തങ്ങളുടെ ദിവസം ആരംഭിക്കുന്നതെന്നാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കപൂര്‍ ഇക്കാര്യം പങ്ക് വയ്ക്കുന്നത്. ചായയും കാപ്പിയുമൊക്കെ ഇതിന് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പഴങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സഞ്ജീവ് കപൂര്‍. ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ ദൂരെ നിര്‍ത്തുമെന്നത് സത്യമായതുകൊണ്ടാണ് ഡയറ്റില്‍ ദിവസവും ഓരോ ആപ്പിള്‍ ഉള്‍പ്പെടുത്തേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്.